വെള്ളാപ്പള്ളി-സുധാകരൻ കൂടിക്കാഴ്ച്ച; സൗഹൃദ സന്ദർശനമെന്ന് കെ.സുധാകരൻ

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കൂടിക്കാഴ്ച്ച നടത്തി. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം എല്‍ഡിഎഫിനെ പരസ്യമായി പിന്തുണക്കുകയും കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശക്കുന്ന നടപടിയാണ് വെള്ളാപ്പള്ളിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ച്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്.


പതിനഞ്ച് മിനുറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. സൗഹൃദസന്ദര്‍ശനം മാത്രമാണെന്നാണ് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സുധാകരന്‍ പ്രതികരിച്ചത്.
Tags