കൊച്ചി: വെല്ലിംഗ്ടൺ ഐലൻഡിൽ നാവിക സേനാ ആസ്ഥാനത്തിന് സമീപം ബസുകൾ കൂട്ടിയിടിച്ച് അപകടം. രാവിലെ ഏഴരയോടെയാണ് സംഭവം. രണ്ട് ബസ്സുകളിലേയും ഡ്രൈവർമാർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.
അപകടത്തിൽപ്പെട്ട ബസ് പുതിയതായി നിർമ്മിക്കുന്ന ചുറ്റുമതിലിന് വേണ്ടി പണിത താത്കാലിക ഇരുമ്പ് ഷീറ്റ് മറ തകർത്ത്, നാവിക സേനയുടെ പ്രദേശത്തേയ്‌ക്ക് ഇടിച്ചു കയറുകയായിരുന്നു. പശ്ചിമ കൊച്ചിയിൽ നിന്ന് എറണാകുളത്തേയ്‌ക്ക് വരികയായിരുന്നു ബസ്.