കണ്ണുകളില്‍ ഇരുള്‍മൂടിയ ഒരു മനുഷ്യന്‍ ഏറ്റുവാങ്ങിയ സമാനതകളില്ലാത്ത കൊടും ചതിയുടെ കഥയാണ് പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയില്‍ നിന്നുള്ളത്. അനില്‍കുമാര്‍ എന്ന ലോട്ടറി വില്‍പനക്കാരന്റെ അന്ധത മുതലാക്കി ബൈക്ക് യാത്രക്കാരനായ യുവാവ് കവര്‍ന്നത്
പാലക്കാട് പത്തിരിപ്പാലയിലെ മണ്ണൂര്‍ നഗരിപ്പുറം സ്വദേശിയാണ് അനില്‍കുമാര്‍.
കാഴ്ചയില്ലെങ്കിലും കാല്‍നടയായി ദീര്‍ഘദൂരം സഞ്ചരിച്ചാണ് ലോട്ടറി വില്‍പന. ഇതാണ് കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗവും. കഴിഞ്ഞ ദിവസം മണ്ണൂര്‍ ഭാഗത്തേക്ക് നടന്നുവരുമ്പോള്‍ ബൈക്ക് നിര്‍ത്തിയ യുവാവ് ടിക്കറ്റ് വാങ്ങി നോക്കുകയും ആയിരം രൂപയുടെ
സമ്മാനം ലഭിച്ച ടിക്കറ്റ് മാറ്റി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കാഴ്ചയില്ലാത്തിനാല്‍ സമ്മാനത്തുക നല്‍കാനാവില്ലെന്ന് അനില്‍കുമാര്‍ അറിയിച്ചു. ഇയാള്‍ പഴയ ടിക്കറ്റുകള്‍ പകരം നല്‍കിയാണ് കടന്ന് കളഞ്ഞതെന്ന് തിരിച്ചറിയാന്‍ അനില്‍കുമാറിനായില്ല. പിന്നീട് വില്‍പന നടത്തിയപ്പോഴാണ് താന്‍ വഞ്ചിതനായ വിവരം അനില്‍കുമാര്‍ അറിഞ്ഞത്. ഭാര്യ പത്മയ്ക്കും കാഴ്ചയില്ല.
സംഭവത്തില്‍ അനില്‍കുമാര്‍ മങ്കര പൊലീസില്‍ പരാതി നല്‍കി. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.