മിഥുനമാസപൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട 14.06.2021 ന് (തിങ്കൾ) വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രത്തിൽ പതിവ് പൂജകൾ മാത്രം നടക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും.15 ന് ആണ് മിഥുനം ഒന്ന്. കൊവിഡ് - 19 ലോക് ഡൗൺ കണക്കിലെടുത്ത് ഭക്തർക്ക് ശബരിമലയിലേക്ക് ഇക്കുറിയും പ്രവേശനം ഉണ്ടായിരിക്കില്ല.നട തുറക്കുന്ന 14 ന് പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല. മിഥുന മാസ പൂജകൾക്കായി തുറക്കുന്ന ക്ഷേത്രനട 19 ന് രാത്രി 8 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. കർക്കിടക മാസ പൂജകൾക്കായി നട തുറക്കുന്നത് ജൂലൈ മാസം 16 ന് ആണ്. 21 ന് ക്ഷേത്ര നട അടയ്ക്കും.