സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു

തിരുവനന്തപുരം : സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശിനി അശ്വതി വിജയൻ, കോട്ടയം സ്വദേശിനി ഷിൻസി ഫിലിപ്പ് എന്നിവരുടെ മൃതദേഹമാണ് വിമാനമാർഗം നാട്ടിലെത്തിച്ചത്. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

മെയ് 30 ന് സൗദിയിലുണ്ടായ കാറപടകത്തിലാണ് ഇരുവരും മരണപ്പെട്ടത്. സൗദിയിലെ നജ്‌റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരായിരുന്നു ഇവർ. ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരുവാഹനം വന്ന് ഇടിച്ചായിരുന്നു അപകടം. ഇവരുടെ ഒപ്പം കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് മലയാളികൾക്കും പരിക്കേറ്റിരുന്നു.


Tags