ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ ഇന്ദിര ഹൃദയേഷ് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി ഉത്തരാഖണ്ഡ് സദനിൽ വച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ സെപ്തംബറിൽ ഇന്ദിരയ്ക്ക് കൊവിഡ് ബാധിച്ചിരുന്നെങ്കിലും രോഗമുക്തി നേടിയിരുന്നു. 2012ൽ ഉത്തരാഖണ്ഡിലെ ഹൽദ്വാനി മണ്ഡലത്തിൽ നിന്നാണ് ഇന്ദിര ഹൃദയേഷ് നിയമസഭയിലേക്ക് എത്തുന്നത്. 2012 മുതൽ 2017 വരെ ധനകാര്യ മന്ത്രിയായിരുന്നു. പാർലമെന്ററി കാര്യം, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്.