പൂജപ്പുര ജയിലില്‍ നിന്ന് തടവുചാടിയ കൊലക്കേസ് പ്രതി കീഴടങ്ങി

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ തടവുകാരന്‍ കോടതിയില്‍ കീഴടങ്ങി. കൊലക്കേസ് പ്രതി ജാഹിര്‍ ഹുസൈനാണ് കോടതിയില്‍ കീഴടങ്ങിയത്. ഈ മാസം ഏഴിനായിരുന്നു ഇയാള്‍ ജയില്‍ ചാടിയത്.

തൂത്തുക്കുടി സ്വദേശിയാണ് ജാഹിര്‍ ഹുസൈന്‍. അലക്കുജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിര്‍ ഹുസൈന്‍ രക്ഷപ്പെട്ടത്. ഇയാള്‍ ഒരു ഷര്‍ട്ട് കയ്യിലെ കവറില്‍ കരുതിയിരുന്നു, ബസില്‍ കയറി കളിയിക്കാവിളയിലേക്ക് പോയെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. തുടര്‍ന്ന് പൊലീസും ജയില്‍വകുപ്പ് ഉദ്യോഗസ്ഥരും വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

മൊയ്തീന്‍ എന്നയാളെ കൊലപ്പെടുത്തി ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയാണ് ജാഹിര്‍ ഹുസൈന്‍. 2004ല്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Tags