എലിക്ക് വെച്ച വിഷം കഴിച്ച പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

വെങ്ങര: എലിക്ക് വെച്ച വിഷം അബദ്ധത്തിൽ എടുത്തു കഴിച്ച പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. രണ്ടരവയസു മാത്രം പ്രായമുള്ള ഷയ്യാഹ് ആണ് മരിച്ചത്. കണ്ണമംഗലം കിളിനക്കോട് ഉത്തൻ നല്ലേര മൂസക്കുട്ടിയുടെയും ഹസീനയുടേയും മകനാണ് മരിച്ച ഷയ്യാഹ്.
വീട്ടിൽ എലി ശല്യം രൂക്ഷമായതിൽ ഇവയെ നശിപ്പിക്കാൻ വെച്ചിരുന്ന വിഷം കുഞ്ഞ് ഒരാഴ്ച മുൻപ് അബദ്ധത്തിൽ കഴിക്കുകയായിരുന്നു.ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുട്ടി.
Tags