ന്യൂഡൽഹി : രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണം തുടർച്ചയായി 30,000 ൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,254 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,32,64,175 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗമുക്തരുടെ എണ്ണത്തിലും വർദ്ധനവാണ് കാണാൻ സാധിക്കുന്നത്. 37,687 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,24,47,032 ആയി ഉയർന്നു. നിലവിൽ 3,74,269 പേരാണ് ചികിത്സയിൽ കഴിയുന്നത്.
രാജ്യത്തെ മരണ നിരക്കിലും കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 219 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണ സംഖ്യ 4,42,874 ആയി. വാക്‌സിനേഷൻ ആരംഭിച്ചതിന് ശേഷം ഇതുവരെ 74,38,37,643 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം 53,38,945 വാക്‌സിൻ ഡോസുകളാണ് നൽകിയത്.