കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം വിപുലമായി ആഘോഷിക്കാൻ ബിജെപി സംസ്ഥാന ഘടകം. നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 ന് എല്ലാ ആരാധനാലയങ്ങളിലും പ്രത്യേക പ്രാർത്ഥന നടത്താൻ തീരുമാനിച്ചു. ഓരോ സമുദായത്തിന്റേയും ആചാരമനുസരിച്ചാകും പ്രാർത്ഥന നടത്തുകയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.