അവശ്യ മരുന്നുകളുടെ വില പുതുക്കി പ്രസിദ്ധീകരിച്ച് കേന്ദ്ര സർക്കാർ

അവശ്യ മരുന്നുകളുടെ വില പുതുക്കി പ്രസിദ്ധീകരിച്ച് കേന്ദ്ര സർക്കാർ. കാന്‍സറിനും ഹൃദ്രോഗ ചികില്‍സയ്ക്കും ഉപയോഗിക്കുന്നവ അടക്കം രാജ്യത്ത് 39 മരുന്നുകളുടെ കൂടി വില കുറയും. ഫലപ്രദമല്ലെന്ന് കണ്ടെത്തിയ 16 മരുന്നുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. അസാസൈറ്റിഡിനും ഫുള്‍വെസ്ട്രന്‍റും ലെനലിഡോമൈഡും അടക്കമുള്ള കാന്‍സര്‍ മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കാന്‍സര്‍ മരുന്നുകളുടെ വിലയില്‍ 80 ശതമാനംവരെ കുറവുണ്ടാകും.

അമിക്കാസിനും ഫിനോക്സിമിതൈല്‍ പെനിസിലിനും അടക്കം 7 ആന്‍റിബയോട്ടിക്കുകള്‍ പട്ടികയിലുണ്ട്. ക്ഷയം, പ്രമേഹം, കോവിഡ്, രക്താദിസമ്മര്‍ദം എന്നിവയ്ക്കുള്ള മരുന്നുകളുടെയും വില കുറയും. 39 എണ്ണം കൂടി ഉള്‍പ്പെടുത്തിയതോടെ 374 ഓളം മരുന്നുകള്‍ അവശ്യമരുന്നുകളുടെ പട്ടികയിലുണ്ട്. രാജ്യത്ത് വില്‍പനയിലുള്ള മരുന്നുകളുടെ 18 ശതമാനം ഇതോടെ വില നിയന്ത്രണത്തിന്‍റെ പരിധിയില്‍ വരുന്നു. ഫലപ്രദമല്ലെന്ന് കണ്ടെത്തിയ 16 മരുന്നുകള്‍ അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

കേന്ദ്ര ആരോഗ്യ ഗവേഷണ സെക്രട്ടറിയും ഐസിഎംആര്‍ മേധാവിയുമായ ബല്‍റാം ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പട്ടിക പുതുക്കിയത്. അഞ്ചു വര്‍ഷംകൂടുമ്പോഴാണ് പട്ടിക പുതുക്കുന്നത്
Tags