കേരള ഹൈക്കോടതിയിലേക്ക് എട്ട് ജഡ്ജിമാരെക്കൂടി ശുപാർശ ചെയ്ത സുപ്രിംകോടതി കൊളീജിയം. നാല് അഭിഭാഷകരും നാല് ജുഡിഷ്യൽ ഓഫിസർമാരും പട്ടികയിൽ. നിയമനം സംബന്ധിച്ച ഫയൽ സുപ്രിംകോടതി കൊളീജിയം കേന്ദ്ര സർക്കാരിന് അയച്ചു.
അഭിഭാഷകരായ ശോഭ അന്നമ്മ ഈപ്പൻ , സഞ്ജിത കല്ലൂർ അറയ്ക്കൽ , ബസന്ത് ബാലാജി, അരവിന്ദ കുമാർ ബാബു തവരക്കാട്ടിൽ എന്നിവരും ജുഡിഷ്യൻ ഓഫിസർമാരായ സി ജയചന്ദ്രൻ,സോഫി തോമസ് , പി ജി അജിത് കുമാർ , സി എസ് സുധ എന്നിവരും സ്ഥാനക്കയറ്റ ശുപാർശ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.