പൊലീസിനെതിരായ ആരോപണങ്ങൾ അന്വേഷിക്കും - ഡി.ജി.പി

കൊല്ലം: പൊതുജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറു​െന്നന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പറഞ്ഞു. കൊല്ലത്ത് നടന്ന അദാലത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

എല്ലാ ജില്ലകളിലെയും ക്രമസമാധാനനില, കേസന്വേഷണം എന്നിവ വിലയിരുത്തുന്നുണ്ട്. സേനയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കും. പൊലീസിനെതിരായ ആരോപണങ്ങൾ ഉയർന്ന സംഭവങ്ങളിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 
Tags