ജെഇഇ മെയിൻ 2021 അഴിമതി: 7 പേരെ അറസ്റ്റ് ചെയ്ത് സിബിഐ; ഇൻഡോറിൽ തിരച്ചിൽ തുടരുന്നു

ന്യൂഡൽഹി: ജോയിന്റ് എൻട്രൻസ് പരീക്ഷയിൽ (ജെഇഇ മെയിൻ 2021) ക്രമക്കേട് നടത്തിയ ഏഴ് പ്രതികളെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു. ഇൻഡോർ കേന്ദ്രീകരിച്ചാണ് ഏജൻസി ഇപ്പോൾ തിരച്ചിൽ നടത്തുന്നുണ്ട്. വിദ്യർത്ഥികളുടെ പക്കൽ നിന്നും 15 ലക്ഷം രൂപ വാങ്ങുകയും അവരുടെ പേരിൽ മറ്റൊരാൾ പരീക്ഷ എഴുതുകയുമായിരുന്നു സ്വകാര്യ കമ്പനികളുടെ ഉദ്ദേശം എന്ന് സിബിഐ കണ്ടെത്തി. ഈ തട്ടിപ്പിലൂടെ വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീക്ഷ ജയിക്കാനാകുമെന്നും അവർ ഉറപ്പ് നൽകിയിരുന്നു.

ഡൽഹി, പൂനെ, ജംഷഡ്പൂർ തുടങ്ങി വിവിധ നഗരങ്ങളിലെ 20 സ്ഥലങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. റെയ്ഡുകളിൽ 25 ലാപ്‌ടോപ്പുകൾ, ഏഴ് കമ്പ്യൂട്ടറുകൾ, 30 പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ എന്നിവ കണ്ടെടുത്തു.

ഒരു സ്വകാര്യ കമ്പനിക്കും, അതിന്റെ ഡയറക്ടർമാർക്കും, മൂന്ന് ജീവനക്കാർക്കും, സ്വകാര്യ വ്യക്തികൾക്കുമെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു.

സെപ്റ്റംബർ 2 ന് അവസാനിച്ച ജെഇഇ മെയിൻ സെഷൻ 4ൽ 7.32 ലക്ഷം പേരാണ് പങ്കെടുത്തത്
Tags