സാർ, മാഡം വിളികൾ ഒഴിവാക്കാനൊരുങ്ങി കോൺഗ്രസ്; മുതിർന്നവരെ ചേട്ടാ ,ചേച്ചി എന്ന് വിളിക്കണം: കെ സുധാകരൻ

സർ,മാഡം എന്നീ വിശേഷണങ്ങൾ ഒഴിവാക്കാനൊരുങ്ങി കോൺഗ്രസ്. സർ, മാഡം വിളികൾ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വേണ്ടന്ന് വയ്ക്കണമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നിർദേശിച്ചു.

മുതിർന്നവരെ ചേട്ടാ ,ചേച്ചി എന്നി വിശേഷണങ്ങൾ ഉപയോഗിച്ച് വിളിക്കണം. ഇക്കാര്യത്തിൽ മാത്തൂർ ഗ്രാമ പഞ്ചായത്തിന്റെ നടപടി മാതൃകാപരമെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു.

ഇതിനിടെ അടി മുതൽ മുടിവരെയുള്ള പൊളിച്ചെഴുത്തിലൂടെ കോൺഗ്രസിനെ വീണ്ടും ശക്തിപ്പെടുത്തണമെന്ന് കെ സുധാകരൻ അഭിപ്രായപ്പെട്ടു. ഇന്നലെ കണ്ട കോൺഗ്രസ് അല്ലാ ആറ് മാസം കഴിഞ്ഞ് കാണാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags