ആഗോള നേതാക്കളുടെ അപ്രൂവല്‍ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : ആഗോള നേതാക്കളുടെ അപ്രൂവല്‍ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി . മോണിംഗ് കണ്‍സള്‍ട്ട് പൊളിറ്റിക്കല്‍ ഇന്‍റലിജന്‍സ് പ്രസിദ്ധീകരിച്ച പട്ടികയിൽ 13 നേതാക്കളാണ് ഉള്ളത് . ഇതിൽ 70 ശതമാനമാണ് മോദിയുടെ അപ്രൂവൽ റേറ്റിംഗ്.

സെപ്റ്റംബർ 2 -ന് പുതുക്കിയ സർവേയിൽ, മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ രണ്ടാം സ്ഥാനത്താണ്, ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗി മൂന്നാം സ്ഥാനത്തും , ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ നാലാം സ്ഥാനത്തും, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അഞ്ചാം സ്ഥാനത്തുമാണ് . ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, കാനഡ പ്രധാനമന്ത്രി ട്രൂഡോ, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു.

യോഷിഹിഡെ സുഗയാണ് ഈ റേറ്റിംഗില്‍ ഏറ്റവും അവസാനം അദ്ദേഹത്തിന്‍റെ റേറ്റിംഗ് 25 ശതമാനമാണ്. ജൂണിൽ പ്രധാനമന്ത്രി മോദിയുടെ അപ്രൂവല്‍ റേറ്റിംഗ് 66% ആയിരുന്നു.
Tags