ബി.ആര്‍ അംബേദ്കര്‍ കലാശ്രീ ദേശീയ പുരസ്‌കാരം രജീഷ് മുളവുകാടിന്

ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ 2021ലെ ഡോ.ബി ആര്‍ അംബേദ്കര്‍ കലാശ്രീ ദേശീയ പുരസ്‌കാരം നാടന്‍പാട്ട് കലാകാരന്‍ രജീഷ് മുളവുകാടിന്‌. കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് നേടിയ കലാകാരനാണ് രജീഷ് മുളവുകാട്.

20 വര്‍ഷമായി നാടന്‍ പാട്ട് രംഗത്ത് സജീവമാണ് രജീഷ്. അബുദാബി, അജ്മാന്‍, മസ്‌കറ്റ്, ഷാര്‍ജ, ബെഹ്‌റെന്‍, ആഫ്രിക്ക എന്നിവിടങ്ങളിലായി രണ്ടായിരത്തോളം വേദികളില്‍ രജീഷ് മുളവുകാട് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

2019ല്‍ കേരള ഫോക്ക് ലോര്‍ അക്കാദമിയുടെ സംസ്ഥാന പുരസ്‌കാര ജേതാവും യുവപ്രതിഭാ പുരസ്‌കാരവും നേടിയിട്ടുണ്ട്. ഇടപ്പള്ളി ഹയര്‍സെക്കന്ററി സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ലളിത കലാ അക്കാദമി അംഗവും ശില്‍പശാല പരിശീലകനുമാണ്.