കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയിലും ആർ.എസ്.എസ് ഗാങ്ങുണ്ടോയെന്ന് സംശയമുണ്ടെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇൻ ചാർജ് പി.എം.എ. സലാം. കേരള പൊലീസിൽ ആർ.എസ്.എസ് സംഘമുണ്ടെന്ന സി.പി.ഐ നേതാവ് ആനിരാജയുടെ പ്രസ്താവന യു.ഡി.എഫ് നേരത്തേ പറഞ്ഞതാണെന്ന് സലാം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പൗരത്വനിയമത്തിനെതിരായ സമരത്തിെൻറ േകസിൽ രണ്ടെണ്ണം മാത്രം പിൻവലിച്ചത് മന്ത്രിസഭയിലും സംഘ്പരിവാറുണ്ടോയെന്ന് സംശയമുണ്ടാക്കുന്നു. വിദ്യാഭ്യാസ വകുപ്പിലും ആർ.എസ്.എസുകാരുണ്ടെന്ന് പ്ലസ്ടു തുല്യത പരീക്ഷയുടെ ചോദ്യക്കടലാസ് കണ്ടാലറിയാം. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ രാജ്യത്തിെൻറ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണോ എന്ന ചോദ്യം സംഘ്പരിവാർ സ്വാധീനമുള്ളതാണ്. 'ഹരിത'യുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഈ മാസം എട്ടിനു ചേരുന്ന ലീഗ് യോഗം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.