പാലക്കാട് : അട്ടപ്പാടിയിൽ വനവാസി സ്ത്രീ തലയ്‌ക്ക് അടിയേറ്റ് മരിച്ചു. താഴെമുള്ള ഊരിലാണ് സംഭവം. പ്രദേശവാസിയായ പാപ്പ(46) ആണ് മരിച്ചത്.
സംഭവത്തിന് പിന്നാലെ ഭർത്താവ് കുമാർ ഒളിവിൽ പോയതായി പോലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ കുമാർ ആണോയെന്ന് വ്യക്തമായിട്ടില്ല. കുമാറിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.