കെട്ടിടം ഒഴിഞ്ഞു കൊടുക്കാത്തതിൽ തർക്കം; ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു

പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു. വാടകകെട്ടിടം ഒഴിഞ്ഞുപോകുന്നതിനെ ചൊല്ലിയുള്ള വാക്ക് തർക്കത്തിനിടെ കെട്ടിട ഉടമ വാടകക്കാരായ അതിഥി തൊഴിലാളികളെ കുത്തി പരുക്കേൽപ്പിച്ചു. സ്ക്രൂ ഡൈവർ ഉപയോഗിച്ചാണ് പ്രതികൾ കുത്തിയത്.


പരുക്കേറ്റവരെ പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രതികളിൽ ഒരാൾക്കും പരിക്കുണ്ട്. ഇയാൾ പൊലീസ് നിരീക്ഷണത്തിൽ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കെട്ടിട ഉടമ കരോത്തുകുടി വീട്ടിൽ ഹംസ, ഇയാളുടെ മകൻ ആഷിഖ് എന്നിവരാണ് പ്രതികൾ. പശ്ചിമ ബംഗാൾ ഖേത്ര മോഹൻപൂർ സ്വദേശികളായ രെഞ്ജിത് ദാസ്, മിലൻ ദാസ്, രോതൻ ദാസ് എന്നിവർക്കാണ് കുത്തേറ്റത്.
Tags