കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് ഇനി ആധാർ കാർഡ് നിർബന്ധം

ബെംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് ആധാർ കാർഡ് ഹാജരാക്കണമെന്ന് ഉത്തരവ്. ഉഡുപ്പി ഡെപ്പ്യുട്ടി കമ്മീഷണറാണ് ഉത്തരവിറക്കിയത്. കേരളത്തിൽ നിന്നും വരുന്നവർ ക്ഷേത്രത്തിനുളളിൽ പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റിവ് സർഫിക്കറ്റും നിർബമന്ധമാക്കി. ക്ഷേത്ര എക്‌സിക്യുട്ടീവ് ഓഫിസർ പി.ബി. മഹേഷാണ് വ്യക്തമാക്കിയത്. പുതിയ ഉത്തരവുണ്ടാകുന്നതുവരെ ഈ നിയന്ത്രണം തുടരുമെന്നും അറിയിച്ചു.

ഉഡുപ്പി, ദക്ഷിണ കന്നട ജില്ലകളിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് തീരുമാനം.ചെക്ക്പോസ്റ്റുകളിലും കർശന പരിശോധന നടത്തുന്നുണ്ട്.ആധാർ കാർഡ് പരിശോധനയ്ക്ക് പുറമേ ഭക്തതരുടെ ഫോൺ നമ്പരും ശേഖരിക്കും. ക്ഷേത്രവളപ്പിൽ മാസ്‌ക് ധരിക്കുകയും സാമുഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് മാനേജ്‌മെൻറ് നിർദേശിച്ചു.

കർണാടകയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. ഈ ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണ്.
Tags