എക്‌സൈസിനെ കണ്ട് ഭയന്നോടി; കുളമാവ് സ്വദേശി അണക്കെട്ടിൽ വീണ് മരിച്ചു

ഇടുക്കി : എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്നോടിയ ആൾ അണക്കെട്ടിൽ വീണ് മരിച്ചു. കുളമാവ് സ്വദേശി ബെന്നി (47) ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം.

കോഴിക്കട ഉടമയാണ് ബെന്നി. കോഴിക്കടയുടെ മറവിൽ മദ്യവും ഇയാൾ വിറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാൻ എത്തിയതായിരുന്നു എക്‌സൈസ്.

എന്നാൽ ഉദ്യോഗസ്ഥരെ കണ്ടതും ബെന്നി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കുളമാവ് അണക്കെട്ടിൽ വീണത്. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Tags