13 കാരിയുടെ ആത്മഹത്യ; സമൂഹമാദ്ധ്യമത്തിൽ അശ്ലീല ചുവയോടെ സംസാരിച്ച അദ്ധ്യാപകനെതിരെ പോക്‌സോ കേസ്

കാസർകോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ധ്യാപകനെതിരെ കേസ് എടുത്ത് പോലീസ്. ഹൈസ്‌കൂൾ അദ്ധ്യപകൻ ഉസ്മാനെതിരെയാണ് കേസ് എടുത്തത്. മരിച്ച വിദ്യാർത്ഥിനിയുമായി ഇയാൾ അശ്ലീല ചുവയോടെ സംസാരിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നടപടി.

13 കാരിയായ വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. കുട്ടിയുടെ സമൂഹമാദ്ധ്യമ ഇടപെടലുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അശ്ലീല സംഭാഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്. പെൺകുട്ടിയും ഉസ്മാനും തമ്മിൽ പ്രണയത്തിലാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള സന്ദേശങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

പോക്‌സോ നിയമം ചുമത്തിയാണ് കേസ് എടുത്തത്. ഇതിന് പുറമേ സിആർപിസി നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചു. അദ്ധ്യാപകനെന്ന നിലയിൽ വിദ്യാർത്ഥിനിയെ സംരക്ഷിക്കേണ്ട ഉസ്മാൻ ചൂഷകനാകുകയാണ് ചെയ്തതെന്നും ഇത് കുട്ടിയ്‌ക്ക് മാനസികാഘാതമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സംഭവ ശേഷം ഉസ്മാൻ ഒളിവിലാണ്.
Tags