ഭാര്യവീട്ടിലേക്ക് വന്ന യുവാവിന് നേരെ അതിക്രമം ; രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട് : ഭാര്യവീട്ടിലേക്ക് വന്ന യുവാവിന് നേരെ അതിക്രമം ഉണ്ടായ സംഭവത്തിൽ രണ്ടുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂര്‍ സ്വദേശികളായ ഇന്‍ഷാ ഉണ്ണിപ്പോക്കു, റുജീഷ് എന്നിവരാണ് അറസ്റ്റിലായത് . മറ്റൊരു പ്രതിയായ അജ്മൽ ഒളിവിലാണ്.

ഇവർക്കെതിരെ വധശ്രമത്തിനാണ് കേസ്സെടുത്തിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് ഭാര്യവീട്ടിലേക്ക് പോകുകയായിരുന്ന കാരാളിപ്പറമ്പ് സ്വദേശി ഷൗക്കത്തിനെ ഇവർ മർദ്ദിച്ചത്. സദാചാര ഗുണ്ടായിസമെന്ന് കാണിച്ച് ഷൗക്കത്ത് മുക്കം പോലീസിൽ പരാതി നൽകിയിരുന്നു. ‘അസമയത്ത്​’ എവിടെ പോകുന്നുവെന്ന്​ ചോദിച്ചായിരുന്നു സദാചാര അക്രമമെന്ന്​ ഷൗക്കത്ത്​ പരാതിയിൽ പറയുന്നു.

ഭാര്യയുടെ വീട്ടിലുള്ള മക്കൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുമായി പോവുകയായിരുന്നു​ ഷൗക്കത്ത് . ഈ സമയം പിൻതുടർന്നെത്തിയ രണ്ട്​ അംഗ സംഘം തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
Tags