ഇന്ധന ടാങ്കുകൾ ആക്രമിക്കും; കൊച്ചി കപ്പൽ ശാലയ്ക്ക് നേരെ വീണ്ടും ഭീഷണി; ഇ മെയിൽ ലഭിച്ചു

എറണാകുളം : കൊച്ചി കപ്പൽ ശാലയ്‌ക്ക് നേരെ വീണ്ടും ആക്രമണ ഭീഷണി. കപ്പൽ ശാല അധികൃതർക്ക് ഇതുമായി ബന്ധപ്പെട്ട ഭീഷണി സന്ദേശം ലഭിച്ചു. സംഭവത്തിൽ പോലീസിൽ പരാതി നൽകി.

കപ്പൽ ശാലയിലെ ഇന്ധന ടാങ്കുകൾ തകർത്തു കൊണ്ട് ആക്രമിക്കുമെന്നാണ് ഭീഷണി സന്ദേശത്തിൽ ഉള്ളത്. ഇ മെയിൽ കിട്ടിയ ഉടനെ കപ്പൽ ശാല അധികൃതർ സിഐഎസ്എഫിനെ വിവരം അറിയിച്ചു.

കഴിഞ്ഞ രണ്ട് ആഴ്ചയ്‌ക്കിടെ രണ്ടാമത്തെ തവണയാണ് കപ്പൽ ശാലയ്‌ക്ക് നേരെ ഭീഷണിയുണ്ടാകുന്നത്. നേരത്തെ കപ്പൽ ശാലയും ഐഎൻഎസ് വിക്രാന്തും തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ഇമെയിൽ സന്ദേശം ലഭിച്ചിരുന്നു. ഇതിന്റെ ഉറവിടം സംബന്ധിച്ച് കേന്ദ്ര സംസ്ഥാന ഏജൻസികളുടെ അന്വേഷണം തുടരുന്നതിനെടെയാണ് വീണ്ടും ഇ മെയിൽ ലഭിച്ചിരിക്കുന്നത്.
Tags