കൊറോണ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ല; പിജിഐഎംഇആർ ഡയറക്ടർ

ന്യൂഡൽഹി: എഴുപത്തിയൊന്ന് ശതമാനം കുട്ടികളിലും കൊറോണക്കെതിരായ പ്രതിരോധശേഷി വർദ്ധിച്ചു. അതിനാൽ കൊറോണ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കല്ലെന്ന് പഠനം. ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആനഡ് റിസർച്ച് (പിജിഐഎംഇആർ) ഡയറക്ടർ ഡോ. ജഗത് റാമാണ് ഇക്കാര്യം അറിയിച്ചത്.

2,700 കുട്ടികളിൽ നടത്തിയ പഠനത്തിൽ എഴുപത്തിയൊന്ന് ശതമാനം കുട്ടികൾക്കും കൊറോണ പ്രതിരോധശേഷി വർദ്ധിച്ചു എന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇതുകൊണ്ട് തന്നെ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ല. പഠനത്തിനായി ചണ്ഡീഗഡിലെ ഗ്രാമങ്ങളിൽ നിന്നും, പട്ടണങ്ങളിൽ നിന്നും സ്വീകരിച്ച കുട്ടികളുടെ സാമ്പിളുകളാണ് ഉപയോഗിച്ചത്.

കുട്ടികൾക്കുള്ള വാക്‌സിൻ ഇതുവരെ നൽകി തുടങ്ങിയിട്ടില്ല എന്നാലും അവരുടെ ശരീരങ്ങളിലുള്ള പ്രതിരോധശേഷിയിലൂടെ കൊറോണയെ ഒരു പരിധി വരെ നേരിടാൻ ഇവർക്ക് സാധിക്കും.

അതസമയം, രണ്ടാം തംരഗത്തിൽ കുട്ടികളിൽ കൊറോണ ബാധ വർദ്ധിച്ചു. മാർച്ച് മുതൽ ഓഗസ്റ്റ് വരെ നടത്തിയ പഠനമനുസരിച്ച് ഒന്നു മുതൽ പത്തു വയസ്സുവരെയുള്ള കുട്ടികളിൽ രോഗബാധിതരുടെ ശതമാനം ഉയർന്നു. നൂറ് രോഗികളിൽ ഏഴ് പേർ കുട്ടികൾ എന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രതയാണ് ആവശ്യമെന്നും അധികൃതർ അറിയിച്ചു.

കൊറോണ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണ് രാജ്യം. ഇതിനാൽ ജാഗ്രത കൈവിടരുതെന്ന് കേന്ദ്ര സർക്കാരിന്റെ ഉന്നത അധികാര സമിതിക്ക് പിജിഐഎംഇആർ മുന്നറിയിപ്പ് നൽകി.
Tags