സിന്ധു കൊലക്കേസ്; പ്രതി ബിനോയ് പിടിയില്‍

ഇടുക്കി പണിക്കന്‍കുടി സിന്ധു കൊലക്കേസിലെ പ്രതി ബിനോയ് പിടിയില്‍ പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് പ്രതി പിടിയിലായത്. പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്റേഷനില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് വിവരം.

സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് വ്യാപക പരിശോധന നടത്തിവരികയായിരുന്നു. കഴിഞ്ഞ 20 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു, ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് അന്വേഷണം നടത്തിവന്നത്.


കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. മൂന്നുദിവസത്തിന് ശേഷം ബിനോയിയെയും കാണാതായി. ഇതോടെയാണ് ഇയാള്‍ക്കെതിരെ സംശയം ഉയര്‍ന്നത്. അമ്മയെ ബിനോയി മര്‍ദിച്ചിരുന്നതായുള്ള മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ നിന്ന് സിന്ധുവിന്റെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് സിന്ധു മരിച്ചതെന്ന് വ്യക്തമായി. വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഉണ്ടായിരുന്നു.
Tags