ലക്‌നൗ : വികസനത്തിൽ ഉത്തർപ്രദേശ് പുതിയ കഥ രചിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു കാലത്ത് മാഫിയയും മഹാമാരിയും പിടിമുറുക്കിയിരുന്ന സംസ്ഥാനത്തിന്റെ അവസ്ഥ ഇന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആരംഭിക്കുന്ന ശുചീകരണ യജ്ഞത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാഫിയ, കൊതുക്, മാലിന്യം എന്നിവയിൽ നിന്നും ഉത്തർപ്രദേശ് ഇന്ന് കരകയറുകയാണ്. ഒരു കാലത്ത് കിഴക്കൻ മേഖലകൾ മാഫിയകളുടെ കേന്ദ്രമായിരുന്നു. ഏറ്റവും കൂടുതൽ രോഗങ്ങൾ പടർന്നിരുന്നതും ഈ മേഖലകളിൽ നിന്നാണ്. എന്നാൽ ഇന്ന് സ്ഥിതിഗതികൾ വ്യത്യസ്തമായെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വീടുകളിലും ശുചിമുറികൾ വന്നതോടെ രോഗവ്യാപനം ഗണ്യമായി കുറഞ്ഞു. നിലവിൽ ആരംഭിച്ച ശുചീകരണ യജ്ഞം സെപ്തംബർ 12 വരെ തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.