കൊച്ചിയിൽ പതിനെട്ട് തോക്കുകൾ പിടികൂടി: കശ്മീരിൽ നിന്നുള്ളതെന്ന് സൂചന

കൊച്ചിയിൽ പതിനെട്ട് തോക്കുകൾ പിടികൂടി: കശ്മീരിൽ നിന്നുള്ളതെന്ന് സൂചന കൊച്ചി: കൊച്ചിയിൽ നിന്നും പതിനെട്ട് തോക്കുകൾ പിടികൂടി പോലീസ്. എടിഎമ്മിൽ നിന്നും പണം നിറക്കുന്നതിന് സുരക്ഷ നൽകുന്നവരുടെ തോക്കുകളാണ് പിടികൂടിയത്. മുംബൈയിലെ സ്വകാര്യ ഏജൻസികളുടെ സുരക്ഷാ ജീവനക്കാരിൽ നിന്നാണ് തോക്കുകൾ കസ്റ്റഡിയിലെടുത്തത്. തോക്കുകൾക്ക് ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. കശ്മീരിൽ നിന്നുള്ള തോക്കുകളാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം


തോക്കുകൾക്ക് ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. കശ്മീരിൽ നിന്നുള്ള തോക്കുകളാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. ലൈസൻസ് ഇല്ലാത്ത തോക്കുകൾ കൈവശം വച്ചുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തുന്നത്. ശേഷം 18 തോക്കുകൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തോക്കുകളുടെ ലൈസൻസുകൾ യഥാർത്ഥമാണോ വ്യാജമാണോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. വ്യാജമാണെങ്കിൽ ജീവനക്കാരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും
Tags