ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനായി 64,180 കോടി ; ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി : രാജ്യത്തെ ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനായി മോദി സർക്കാർ മുന്നോട്ടുവെച്ച ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 64,180 കോടി രൂപയുടെ ഈ പദ്ധതി രാജ്യത്തുടനീളമുള്ള ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഉതകും വിധത്തിൽ വിഭാവനം ചെയ്തതാണ് .

പദ്ധതിയുടെ കീഴിൽ, രാജ്യത്തെ 3,382 ബ്ലോക്കുകളിലും, 17,788 ഗ്രാമങ്ങളിലും 11,024 നഗര, നഗര പ്രദേശങ്ങളിലും സംയോജിത പബ്ലിക് ഹെൽത്ത് ലാബുകൾ സ്ഥാപിക്കും . രോഗനിർണ്ണയവും , ചികിത്സയും അതിവേഗത്തിൽ സാധാരണക്കാരന് ലഭ്യമാക്കാൻ ഉതകുന്നതാണ് പുതിയ പദ്ധതി . രാജ്യത്തെ 602 ജില്ലകളിൽ ക്രിട്ടിക്കൽ കെയർ ആശുപത്രികളും തുറക്കും.

ആറ് വര്‍ഷം കൊണ്ട് പ്രാഥമിക ആരോഗ്യമേഖല മുതല്‍ എല്ലാ മേഖലകളുടേയും സമ്പൂര്‍ണമായ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 1 ന് അവതരിപ്പിച്ച ബജറ്റിലാണ് പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതി പ്രഖ്യാപിച്ചത് . .
അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ മുതല്‍ പരിശോധന, ചികിത്സ, മരുന്ന്, ഗവേഷണം തുടങ്ങി ആരോഗ്യമേഖലയുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരം, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും കൂടുതൽ വിപുലീകരിക്കും . റിപ്പോർട്ട് അനുസരിച്ച്, സംയോജിത ആരോഗ്യ വിവര പോർട്ടലും ആരംഭിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട് . പൊതുജനാരോഗ്യ ലാബുകൾ തമ്മിലും ബന്ധിപ്പിക്കും.

ദേശീയ ആരോഗ്യ ദൗത്യത്തിന് പുറമേയാണ് പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് യോജനയും നടപ്പിലാക്കുന്നത്. രണ്ട് മൊബൈൽ ആശുപത്രികളും രാജ്യത്തുടനീളം തുറക്കാൻ നീക്കങ്ങൾ നടക്കുന്നുണ്ട് . രാജ്യത്ത് ഏറ്റവും ദുർബലമായ ആരോഗ്യ സൗകര്യങ്ങളുള്ള 10 സംസ്ഥാനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Tags