പ്രൊഫഷണൽ കോഴ്സ് പ്രവേശനം; എൻട്രൻസ് മാർക്ക് മാത്രം പരി​ഗണിക്കാനാവില്ല, ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം അടിസ്ഥാനമാക്കി ആയിരിക്കണം  എൻജിനീയറിങ് അടക്കമുള്ള പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പ്ലസ് ടു പരീക്ഷ മാർക്ക് പരിഗണിക്കരുത് എന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷനും വിദ്യാർഥികളും അടക്കമുള്ളവരാണ് ഈ ആവശ്യമുന്നയിച്ച് ഹർജി നൽകിയത്. സിബിഎസ്ഇ-ഐസിഎസ്ഇ  വിദ്യാർഥികൾക്ക് ഇംപ്രൂവ്മെന്റ് പരീക്ഷയുടെ റിസൾട്ട് വരുന്ന മുറയ്ക്ക് അപ്ലോഡ് ചെയ്യാൻ അവസരം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. 
Tags