പ്രധാനമന്ത്രിക്ക് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്. രാജ്യത്തെ സേവിക്കാന്‍ ആരോഗ്യവും ദീര്‍ഘായുസുമുള്ള ജീവിതമുണ്ടാകട്ടെയെന്ന് മുഖ്യമന്ത്രി കുറിച്ചു.

നിരവധി പേരാണ് ജന്മദിനത്തില്‍ പ്രധാനമന്ത്രിക്ക് ആശംസകളുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, നടന്മാരായ മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ആശംസ അറിയിച്ചു.

പ്രധാനമന്ത്രിയുടെ 71-ാം ജന്മദിനം പ്രമാണിച്ച് രാജ്യത്ത് വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ഒക്ടോബര്‍ 7 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി ബിജെപി 330 രൂപ അടച്ച് 71 വ്യക്തികളെ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കി. മോദി സര്‍ക്കാര്‍ നടപ്പാക്കിയ വനിതകള്‍ക്ക് ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പതിനായിരം പേര്‍ക്ക് മഹിളാമോര്‍ച്ച സാനിറ്ററി നാപ്കിന്‍ നല്‍കുന്നതിന്റെ ഉദ്ഘാടനവും നടന്നു.
Tags