കേന്ദ്ര മന്ത്രിമാരായ സർബാനന്ദ സോനോവാളും എൽ മുരുകനും രാജ്യസഭയിലേക്ക്

ന്യൂഡൽഹി: കേന്ദ്ര മന്ത്രിമാരായ സർബാനന്ദ സോനോവാളും എൽ മുരുകനും രാജ്യസഭയിലേക്ക്. ഷിപ്പിംഗ്, ആയുഷ് വകുപ്പ് മന്ത്രിയായ സർബാനന്ദ സോനോവാൾ അസമിൽ നിന്നും, വാർത്താവിതരണ വകുപ്പ് സഹമന്ത്രിയായ എൽ മുരുകൻ മധ്യപ്രദേശിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും.

ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് ഇരുവരുടെയും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ജൂലൈയിൽ നടന്ന മന്ത്രിസഭാ പുനസംഘടനയിലാണ് അസം മുഖ്യമന്ത്രിയായിരുന്ന സർബാനന്ദ സോനോവാളും, ബിജെപി തമിഴ്നാട് അദ്ധ്യക്ഷനായ എൽ മുരുകനും മന്ത്രി സ്ഥാനത്തേക്കെത്തിയത്.

മികച്ച പ്രവർത്തനമാണ് ഇരുവരെയും മോദി മന്ത്രി സഭയിൽ അംഗങ്ങളാക്കിയത്.
Tags