ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14-ാം സീസണിന് നാളെ വീണ്ടും തിരി തെളിയും; മത്സരം രാത്രി 7.30ന്

കൊവിഡ് വ്യാപനം കാരണം പ്രതിസന്ധി നേരിട്ട ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14-ാം സീസണിന് നാളെ വീണ്ടും തിരി തെളിയും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30 നാണ് മത്സരം. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂർണമെന്റ് പുനരാരംഭിക്കുന്നത്.

പോയിന്റ് പട്ടികയിൽ 12 പോയിന്റോടെ ഡൽഹി ക്യാപിറ്റൽസാണ് മുന്നിൽ. പത്ത് വീതം പോയിന്റുമായി ചെന്നൈ സൂപ്പർ കിങ്സും, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. റൺ വേട്ടക്കാരിൽ 380 റൺസുമായി ശിഖർ ധവാനാണ് പട്ടികയിൽ ഒന്നാമത്. കെ.എൽ. രാഹുൽ (331), ഫാഫ് ഡുപ്ലസി (320), പ‍ൃഥ്വി ഷാ (308), സഞ്ജു സാംസൺ (277) എന്നിവരാണ് പിന്നിൽ.

2021 മേയ് മാസം ആദ്യ വാരമാണ് കളിക്കാരിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. തുടർന്നാണ് ടൂർണമെന്റ് താത്കാലികമായി നിർത്തിയത്, പിന്നീട് യുഎഇയിലേക്ക് മാറ്റിയതും. 31 മത്സരങ്ങൾ ശേഷിക്കെയായിരുന്നു കൊവിഡ് വ്യാപനം ഉണ്ടായത്.
Tags