25 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യണം; നിർദ്ദേശവുമായി ഡൽഹി ഹൈക്കോടതി

25 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യണമെന്ന നിർദ്ദേശവുമായി ഡൽഹി ഹൈക്കോടതി. ആജ് തക് ബ്രാൻഡുമായി സാമ്യതയുള്ള വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനാണ് ഗൂഗിളിനും ഫേസ്ബുക്കിനും ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഈ വെബ്സൈറ്റുകൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് കോടതിയുടെ നിരീക്ഷണം. (Google Facebook block websites)

ഈ വെബ്സൈറ്റുകൾ ആജ് തക്എന്ന പേരിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആജ് തകിൻ്റെ മാതൃ കമ്പനിയായ ലിവിങ് മീഡിയ വാദിച്ചു. അതുകൊണ്ട് തന്നെ ആജ് തക് ബ്രാൻഡിന് ഇവർ അപകീർത്തിയുണ്ടാക്കുകയാണെന്നും ലിവിങ് മീഡിയ കോടതിയിൽ വ്യക്തമാക്കി.
Tags