തൃശൂർ: സംസ്ഥാനത്ത് വീണ്ടും കരിമ്പനി സ്ഥിരീകരിച്ചു. തൃശൂർ വെള്ളിക്കുളങ്ങരയിൽ വയോധികനാണ് രോഗം സ്ഥിരീകരിച്ചത്.തുടർച്ചയായ രണ്ടാം വർഷമാണ്് ഇയാൾക്ക് രോഗം സ്ഥിരീകരിക്കുന്നത്.
ലിഷ്മീനിയ എന്ന പരാദം ഉണ്ടാക്കുന്ന രോഗമാണ് കരിമ്പനി അഥവാ കാലാ അസർ. ഒരു പ്രത്യേകതരം ചെള്ള് കടിക്കുന്നതിലൂടെയാണ് രോഗം പകരുന്നത്.
ഇതിനു മുൻപ് കേരളത്തിൽ മലപ്പുറം, തൃശൂർ, നിലമ്പൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്.ഇന്ത്യയിൽ ബിഹാർ, ജാർഖണ്ഡ്, ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ഇതിന് മുൻപ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കൈകൾ, കാലുകൾ, കാൽപ്പാദം, മുഖം, വയർ എന്നിവിടങ്ങളിലെല്ലാം രോഗബാധയെത്തുടർന്ന് കറുത്ത നിറം പരക്കാറുണ്ട്.അതുകൊണ്ടാണ് ഇതിനെ കരിമ്പനി അഥവാ കാലാ അസർ എന്നുവിളിക്കുന്നത്.സംസ്ഥാനത്ത് മണലീച്ചകളുടെ സാന്നിധ്യം ഉണ്ടെങ്കിലും രോഗവാഹികളായ ഈച്ചകളുടെ എണ്ണം കുറവാണെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണക്ക്. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബീഹാറിലുമാണ് രാജ്യത്ത് കരിമ്പനി കൂടുതൽ കണ്ടുവരുന്നത്.
വളരെയധികം കരുതലോടെ കാണേണ്ട പകർച്ചപ്പനിയാണ് കരിമ്പനി. ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത്. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈ രോഗം പ്രത്യക്ഷപ്പെടാം. കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള മണലീച്ചകൾ അഥവാ സാൻറ് ഫ്‌ളൈ ആണ് കരിമ്പനി പരത്തുന്നത്. ഈ പ്രാണികൾ പൊടിമണ്ണിലാണ് മുട്ടയിട്ട് വിരിയിക്കുന്നത്.കടകളിലെ സിസിടിവി ദൃശ്യം ജിഎസ്ടി ഓഫീസുകളിൽ ലഭ്യമാക്കും: സംസ്ഥാനത്ത് പ്രതിഷേധവുമായി സ്വർണവ്യാപാരികൾ