ഫേസ്ബുക്കിൽ പോസ്റ്റിട്ടു; പാപ്പിനിശേരിയിൽ യുവമോർച്ച പ്രവർത്തകന് നേരെ എസ്ഡിപിഐ ആക്രമണം

കണ്ണൂർ, പാപ്പിനിശ്ശേരിയിൽ യുവമോർച്ച പ്രവർത്തകന് നേരെ എസ്ഡിപിഐ പ്രവർത്തകരുടെ ആക്രമണം. യുവമോർച്ച പ്രവർത്തകൻ നവീഷിനെ ആണ് ഒരുകൂട്ടം എസ്ഡിപിഐ പ്രവർത്തകർ അക്രമിച്ചത്.


 
സമൂഹ മാധ്യമങ്ങളിൽ എസ്ഡിപിഐക്കെതിരെ പോസ്റ്റ് ഇട്ടു എന്നു പറഞ്ഞായിരുന്നു അക്രമം. പരിക്കേറ്റ നവീഷ് പാപ്പിനിശേരി ഹെൽത്ത് സെന്ററിൽ പ്രാഥമിക ചികിത്സ തേടി. വളപട്ടണം പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Tags