നീറ്റ് പരീക്ഷാ പേടി; തമിഴ്‌നാട്ടിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ചെന്നൈ : നീറ്റ് പരീക്ഷ പേടിച്ച് തമിഴ്‌നാട്ടിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. സേലം മേട്ടൂർ സ്വദേശി ധനുഷിനെ (19) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.

കഴിഞ്ഞ രണ്ട് തവണയും ധനുഷ് പരീക്ഷ എഴുതിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇത്തവണ വിജയിക്കാൻ സാധിക്കുമോയെന്ന് ധനുഷിന് ആശങ്കയുണ്ടായിരുന്നെന്ന് കുടുംബം പറയുന്നു. പരീക്ഷയുടെ സമ്മർദ്ദത്തെ തുടർന്നാണ് ധനുഷ് ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ അറിയിച്ചു.

മുൻ വർഷങ്ങളിലും പരീക്ഷയുടെ തൊട്ട് മുൻപ് കുട്ടികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. പരീക്ഷയുടെ സമ്മർദ്ദത്തെ തുടർന്നാണ് കുട്ടികൾ ആത്മഹത്യ ചെയ്യുന്നത് എന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.
Tags