ഉത്തര്‍പ്രദേശില്‍ ദേശീയ കായിക താരം മരിച്ച നിലയില്‍; പീഡന ആരോപണവുമായി ബന്ധുക്കള്

ഉത്തര്‍പ്രദേശില്‍ വനിതാ ദേശീയ കായിക താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ഖോ ഖോ താരമായ 24കാരിയെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു.

ബിജ്‌നോറിലാണ് സംഭവം നടന്നത്. കുടിയ കോളനി നിവാസിയായ യുവതിയുടെ വീടിന് 100 മീറ്റര്‍ അകലെ ബിജ്‌നോര്‍ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതി പീഡനത്തിനിരയായെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ശരീരത്തില്‍ ഞെരിച്ച പാടുകളുണ്ട്. പല്ല് പൊട്ടിയിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു. കുടുംബത്തിന്റെ പരാതിയിയില്‍ ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരം പൊലിസ് കേസെടുത്തിട്ടുണ്ട്.

അതിനിടെ മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടി പീഡനത്തിനിരയായി. വെള്ളിയാഴ്ച ഉല്ലാസ് നഗര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് 14 കാരി പീഡനത്തിനിരയായത്. മേല്‍ പാലത്തിലൂടെ നടക്കുകയായിരുന്ന പെണ്‍ക്കുട്ടിയെ സമീപത്തെ റെയില്‍വേ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ആളൊഴിഞ്ഞ മുറിയിലേക്ക് വലിച്ചഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. ഇയാള്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 376, പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. വലിച്ചിഴച്ചു കൊണ്ടുപോകുന്നതിനിടെ തലക്ക് സാരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags