കൊച്ചി : നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ ബിഷപ്പ് സഹായം ചോദിച്ചാൽ തീർച്ചയായും ഇടപെടുമെന്ന് സുരേഷ്ഗോപി എംപി. പ്രശ്നമുണ്ടെങ്കിൽ അവർക്കത് തന്നോട് പറയാം. അവർക്ക് പറയാനുള്ളത് എന്താണോ അത് താൻ കേൾക്കുകയും ചെയ്യും . ബിഷപ്പു വഴിയാണ് ജനതയുടെ പ്രശ്നം വരുന്നതെങ്കിൽ അതും എത്തിക്കേണ്ടിടത്ത് എത്തിക്കാം. പക്ഷേ അവർ അത് ആവശ്യപ്പെടണം.
അല്ലാതെ ഓടിച്ചെന്ന് മൈക്കെടുത്ത് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന രാഷ്‌ട്രീയക്കാരനല്ല താൻ . അവർക്ക് ആരോടാണോ പറയാനുള്ളത് അവിടെ താൻ നേരിട്ട് പോയി അറിയിക്കും. അതാണ് തന്റെ ജോലിയും. ഒരു പേര തൈ മാത്രമല്ല അവിടെ എത്തുന്നത്. എല്ലാ വിഷയങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി ആരും അറിയിക്കാതെ തന്നെ മനസിലാക്കുന്നുണ്ടെന്നും സുരേഷ്ഗോപി പറയുന്നു.
അതിന്റെ നടപടികളും എടുക്കുന്നുണ്ട്. കശ്മീർ, കർഷക നിയമം അങ്ങനെ എല്ലാം. പറയാൻ ഉള്ളവർ പറയട്ടെ. അവരുടെ എണ്ണം കൂടട്ടെ. കൂടിവന്നാൽ ഭൂരിപക്ഷത്തിന് വേണ്ടിയല്ലേ നമ്മൾ നിൽക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.