ഗുജറാത്തിൽ രാത്രികാല കർഫ്യൂ നീട്ടി

ഗുജറാത്തിലെ രാത്രികാല കർഫ്യൂ നീട്ടി. എട്ട് നഗരങ്ങളിലെ കർഫ്യൂ ആണ് ഈ മാസം 25 വരെ നീട്ടിയത്. രാത്രി 11 മുതൽ രാവിലെ 6 മണി വരെയാണ് കർഫ്യൂ. അഹ്മദാബാദ്, വഡോദര, സൂറത്ത്, രാജ്കോട്ട്, ജുനഗധ്, ഭാവ്‌നഗർ, ജാംനഗർ, ഗാന്ധിനഗർ എന്നിവിടങ്ങളിലാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. (Gujarat extends night curfew)

രാജ്യത്ത് ഇന്നലെ 25,404 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 339 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 14,30,891 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ഇതോടെ, രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,32,89,579 ആയി.

ഇതിനിടെ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 37,127 പേർ ഇന്നലെ രോഗമുക്തരായി. 3,62,207 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

Read Also : സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആറിൽ നേരിയ കുറവ്

അതേസമയം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് തുടക്കമായെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നു. എന്നാൽ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് പിജിമെർ ഡയറക്ടർ ജഗത് റാം പറഞ്ഞു. സിറോ സർവെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെന്ന് അദ്ദേഹം വ്യക്തമാക്കി. സിറോ സർവേയിൽ 71 ശതമാനം കുട്ടികളിലും ആന്റിബോഡി കണ്ടെത്തിയതായി റിപ്പോർട്ടി പറയുന്നു.

കേരളത്തിൽ ഇന്ന് 15,876 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,779 ആയി.

തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍ 1099, കോട്ടയം 1043, പത്തനംതിട്ട 632, ഇടുക്കി 367, വയനാട് 296, കാസര്‍ഗോഡ് 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,75,668 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,46,791 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,877 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1823 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Tags