മഹാരാഷ്‌ട്രയിൽ പുതുതായി ലോക്ഡൗൺ ഏർപ്പെടുത്തില്ല: ഉത്സവങ്ങൾ ശ്രദ്ധയോടെ ആഘോഷിക്കാൻ അഭ്യർത്ഥിച്ച് ആരോഗ്യമന്ത്രി

ന്യൂഡൽഹി: കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ മഹാരാഷ്‌ട്രയിൽ ഇനി ലോക്ഡൗൺ ഏർപ്പെടുത്തില്ലന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ ഉറപ്പ് നൽകി. എന്നാൽ എല്ലാ ജനങ്ങളും കൊറോണ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ഗണേശോത്സവത്തോടനുബന്ധിച്ച് ജനങ്ങൾ നിരവധി ആഘോഷങ്ങൾക്ക് തയ്യാറെടുക്കുയാണ്.കൊറോണ മൂന്നാാം തരംഗം ലോകമൊട്ടാകെ ഭീഷണി ഉയർത്തുന്നതിനാൽ സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തുമോ എന്ന ആശങ്ക ജനങ്ങൾക്കുണ്ട്.എന്നാൽ ഇതിൽ ആശങ്കപെടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.

കൊറോണ നിയന്ത്രണത്തിനായി ജനങ്ങൾ സർക്കാർ നിർദേശിക്കുന്ന മാർഗനിർദേശങ്ങൾ മാത്രം പാലിച്ചാൽ മതിയാവും.ലളിതമായി തിരക്ക് ഒഴിവാക്കിയായിരിക്കണം ആഘോഷങ്ങളെന്നും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.


Tags