പരിസ്ഥിതി സൗഹൃദ ഗണേശ് ചതുർത്ഥി; ചോക്ലേറ്റ് ഗണേശ വിഗ്രഹങ്ങളുമായി പെൺകുട്ടി

ബെംഗളൂരു: പരിസ്ഥിതി സൗഹാർദ്ദത്തെ പ്രോത്സാഹിപ്പിക്കുന്ന ഗണേശ വിഗ്രഹങ്ങളുമായി പെൺകുട്ടി. നഗരത്തിൽ മിഷിക്രാഫ്റ്റ്‌സ് നടത്തുന്ന പ്രിയ ജെയിൻ കഴിഞ്ഞ മൂന്ന് വർഷമായി ചോക്ലേറ്റ് ഉപയോഗിച്ചാണ് ഗണേശ വിഗ്രഹങ്ങൾ നിർമ്മിക്കുന്നത്. എല്ലാവരിൽ നിന്നും വ്യത്യസ്തത ആഗ്രഹിച്ചാണ് പ്രിയ, ചോക്ലേറ്റ് കൊണ്ട് ഗണേശ വിഗ്രഹങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചത്.

താൻ ചോക്ലേറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച വിഗ്രഹങ്ങൾ ആളുകൾ ഇഷ്ടപ്പെടുന്നുവെന്നും പ്രിയ ജെയിൻ പറഞ്ഞു. ചോക്ലേറ്റ് ഗണേശ് വിഗ്രഹങ്ങൾ ഉണ്ടാക്കാമെന്ന് തനിക്ക് ആശയം തന്നത് സുഹൃത്താണ്. ഇത് ഒരു മികച്ച ആശയമായിരിക്കില്ലെന്നാണ് തുടക്കത്തിൽ കരുതിയിരുന്നത്. പക്ഷേ നിർമ്മിക്കാൻ തുടങ്ങിയപ്പോൾ ആളുകൾ ശരിക്കും ഇഷ്ടപ്പെട്ടുവെന്നും ജെയിൻ പറഞ്ഞു.

പൂജയ്‌ക്കായി ഒരുപാട് ആളുകളാണ് ചോക്ലേറ്റ് വിഗ്രഹങ്ങൾ വാങ്ങാനെത്തുന്നത്‌. പൂജയ്‌ക്ക് ശേഷം
ചെളികൊണ്ടുളള വിഗ്രഹങ്ങൾ ഒഴുക്കി കളയുമ്പോൾ ചോക്ലേറ്റ് വിഗ്രഹങ്ങൾ പാൽ ചേർത്ത് പ്രസാദമായാണ് നൽകുന്നത്.
Tags