വയനാട് ജില്ലയുടെ മുപ്പത്തിമൂന്നാം കളക്ടറായി എ ഗീത സ്ഥാനമേറ്റു

കൽപ്പറ്റ: വയനാട് ജില്ലയുടെ മുപ്പത്തിമൂന്നാം കളക്ടറായി എ ഗീത സ്ഥാനമേറ്റു. സംസ്ഥാന എൻട്രൻസ് പരീക്ഷാ കമ്മീഷണർ പദവിയിലിരിക്കെയാണ് വയനാട് ജില്ലാ കളക്ടറായി ഗീത നിയമിതയായത്.


 
ജില്ലയുടെ വികസന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കും. കൊറോണ പ്രതിരോധത്തിനൊടൊപ്പം മറ്റ് പകർച്ചവ്യാധികൾ തടയുവാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കും. എല്ലാവരുടെയും വാക്‌സിനേഷൻ വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും കളക്ടർ പറഞ്ഞു.

ജില്ലയിലെ ജനങ്ങളിലൊരാളായി പ്രവർത്തുക്കുമെന്നും പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾ സമയബന്ധിതമായി തീർക്കുമെന്നും ഗീത കൂട്ടിച്ചേർത്തു. വയനാട് കളക്ട്രറ്റിലെത്തിയ അവരെ എ ഡി എം ഷാജു എൻ ഐ, ജില്ലാ വികസമ കമ്മീഷ്ണർ ജി പ്രിയങ്ക, സബ്കളക്ടർ ആർ ശ്രീലക്ഷ്മി എന്നിവർ സ്വീകരിച്ചു.

2014 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് ഗീത. മുൻ കളക്ടർ അദീല അബ്ദുള്ളയെ വനിതാ ശിശു വികസന ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറായി നിയമിച്ച ഒഴിവിലാണ് ഗീതയെ നിയമിച്ചത്. പാലക്കാട് ചിറ്റൂർ സ്വദേശിയാണ്.
Tags