തൃശൂർ ഐ.എൻ.എൽ. കൺവെൻഷനിൽ പ്രതിഷേധം

തൃശൂർ ഇന്ത്യൻ നാഷണൽ ലീഗ് പ്രവർത്തക കൺവെൻഷനിൽ സംഘർഷം. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ ചേരി തിരിഞ്ഞ് പ്രവർത്തകരുടെ പ്രതിഷേധം. ഐ.എൻ.എൽ. സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെയാണ് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്.

കാന്തപുരം നേതൃത്വത്തിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ താത്കാലിക മെമ്പർഷിപ്പ് വിതരണം നിർത്തി വെയ്ക്കാനുള്ള തീരുമാനം ഉണ്ടായിരുന്നു. അതിനായി ഒരു പത്തംഗ സമിതി നിയോഗിക്കുകയുക, ഈ സമിതിയുടെ നിർദേശ പ്രകാരം മാത്രമേ തീരുമാനങ്ങൾ നടപ്പിലാക്കാവു എന്ന നിർദേശവും അന്ന് മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ആ തീരുമാനങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് കാസിം ഇരിക്കൂർ വിരുദ്ധ ചേരിയിലുള്ളവർ പ്രതിഷേധം നടത്തുന്നത്.
Tags