പിടികൂടിയ ലഹരിവസ്തുക്കൾ പ്രതികൾക്ക് തിരിച്ചു നൽകി; പൊലീസുകാർക്ക് സസ്‌പെൻഷൻ

പിടികൂടിയ ലഹരിവസ്തുക്കൾ പ്രതികൾക്ക് തിരിച്ചു നൽകിയ പൊലീസുകാർക്ക് സസ്‌പെൻഷൻ. കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ രജീന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജി അലക്സാണ്ടർ എന്നിവരെയാണ് ജില്ല പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

പൊലീസുകാർ തൊണ്ടി മുതലുകൾക്ക് പകരം ചാക്കുകെട്ടുകളാണ് കോടതിയിൽ ഹാജരാക്കിയത്. കേസിൽ ഇടനിലക്കാരനായി നിന്ന ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. പിടിച്ചെടുത്ത ഹാൻസ് അടക്കമുള്ള ലഹരി ഉൽപന്നങ്ങൾക്ക് പകരം ചാക്കുകെട്ടുകളാണ് കോടതിയിൽ ഹാജരാക്കിയെന്നാണ് വിവരം.
Tags