പത്തനംതിട്ട: കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് 5ന് തുറക്കും. എന്നാൽ നാളെ മുതലേ തീർഥാടകരെ പ്രവേശിപ്പിക്കുകയുള്ളു. വെർച്വൽ ക്യു ബുക്ക് ചെയ്ത 15,000 തീർഥാടകർക്കാണ് പ്രതിദിനം പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ഇന്ന് പ്രത്യേക പൂജകൾ ഒന്നും ഉണ്ടാവില്ല. നാളെ പുലർച്ചെ 5 മുതൽ തീർഥാടകരെ പ്രവേശിപ്പിക്കും. നാളെ മുതൽ ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകൾ ഉണ്ടാവും. കന്നിമാസ പൂജകൾ പൂർത്തിയാക്കി 21ന് നട അടയ്‌ക്കും.
ദർശനത്തിനെത്തുന്നവർ 2 ഡോസ് കൊറോണ വാക്‌സിൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം.
അതേസമയം മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്താനായി പമ്പയിൽ ഇന്ന് ചേരാനിരുന്ന അവലോകന യോഗം മാറ്റി വച്ചു.
എന്നാൽ മണ്ഡലകാലത്തിന് മുന്നോടിയായി ഒരു തയ്യാറെടുപ്പും ശബരിമലയിൽ ആരംഭിച്ചിട്ടില്ല. വൃശ്ചിക മാസം നടതുറക്കാൻ ഇനി വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ബാക്കി.