കണ്ണൂരിൽ കെഎസ്ആർടിസി ബസുകളും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം: എട്ടു പേർക്ക് പരിക്ക്

തളിപ്പറമ്പ്: കണ്ണൂരിൽ കെഎസ് ആർടിസി ബസുകളും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം.ഡ്രൈവർ ഉൾപ്പടെ എട്ടുപേർക്ക് പരിക്കേറ്റു.പുലർച്ചെ ആറുമണിയോടെ തളിപ്പറമ്പ് കുറ്റിക്കോൽ ദേശീയ പാതയിലാണ് സംഭവം.

കാസർഗോഡിലേക്ക് പോവുകയായിരുന്ന ബസിന് പുറകിൽ മംഗലാപുരത്തേക്ക് പോവുകയായിരുന്ന നാഷൺ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ലോറിക്ക് പിന്നിൽ മറ്റൊരു കെഎസ്ആർടിസി ഇടിച്ചു കയറി.

ലോറിക്ക് പുറകിൽ ഇടിച്ചുകയറിയ ബസിലെ ഡ്രൈവർ പി.കെ. ശ്രീജിത്തിനാണ് പരിക്കേറ്റത്. സ്റ്റിയറിങ്ങിൽ കുടുങ്ങിക്കിടന്ന ഇയാളെ അഗ്നിശമന സേന എത്തിയാണ് രക്ഷിച്ചത്.അപകടത്തെ തുടർന്ന് ദേശീയപാതയിൽ അല്പസമയം ഗതാഗത തടസ്സം അനുഭവപ്പെട്ടു.
Tags