ആറ് മുൻഗണന കാർഡുകൾ, രണ്ട് അന്ത്യോദയ കാർഡുകൾ, ആറ് സബ്സിഡി കാർഡുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ചപ്പാരപ്പടവിലെ എം.എ സ്റ്റോറിൽ നടത്തിയ പരിശോധനയിൽ റേഷൻ സാധനങ്ങൾ സൂക്ഷിച്ച നിലയിലും കണ്ടെത്തി.
ഇവരെ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കും വിധം പ്രോസിക്യൂഷന് വിധേയരാക്കും. അനർഹമായി മുൻഗണന കാർഡുകൾ കൈവശം വെച്ച് ഉപയോഗിക്കുന്നവർ പിടിക്കപ്പെട്ടാൽ 50,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെയാണ് പിഴ
32 ലധികം വീടുകളിലാണ് താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. വ്യാജ സത്യവാങ്മൂലം നൽകി അനധികൃതമായി കൈവശപ്പെടുത്തിയിട്ടുള്ള കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റും
കൂടാതെ ഇവരിൽ നിന്നും കെ.ടി.പി.ഡി.എസ് ഉത്തരവ് പ്രകാരവും അവശ്യവസ്തു നിയമ പ്രകാരവും പിഴയും ദുരുപയോഗം ചെയ്ത റേഷന്റെ വിപണി വിലയും ഈടാക്കും.