കണ്ണൂർ:ഗണേശോത്സവ വേളയില്‍ ഭഗവാന്‍ വിഷ്ണുവിനെ ആരാധിക്കുന്നതിനുള്ള ദിവസമാണ് അനന്ത ചതുര്‍ദശി. ഹിന്ദുക്കളും ജൈനരും ഒരുപോലെ ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒരു ഉത്സവമാണിത്. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഗണേശോത്സവത്തിന്റെ അവസാന ദിവസമാണ് അനന്ത ചതുര്‍ദശി. ഗണേഷ് വിഗ്രഹ നിമഞ്ജനം നടത്തുന്നത് ഈ ദിവസമാണ്. ഈ പുണ്യദിനം മഹാവിഷ്ണുവിനെ അദ്ദേഹത്തിന്റെ അനന്തശയന രൂപത്തില്‍ ആരാധിക്കപ്പെടുന്നു. കര്‍മ്മഫലങ്ങള്‍, സങ്കടങ്ങള്‍, കഷ്ടപ്പാടുകള്‍ എന്നിവയില്‍ നിന്ന് മുക്തി നേടാന്‍ ഭക്തര്‍ അനന്ത വ്രതം ആചരിക്കുന്നു. ഭഗവാന്‍ വിഷ്ണുവിന്റെ അനന്തശയന ഭാവം ആത്മീയ സമാധാനത്തിന്റെ അവസ്ഥയെ സൂചിപ്പിക്കുന്നു, പ്രപഞ്ചത്തിന്റെ പരിണാമത്തിന് മുമ്പുള്ള നാരായണന്റെ രൂപമാണിത്. അനന്ത ചതുര്‍ദശിയുടെ കൂടുതല്‍ വിശേഷങ്ങള്‍ വായിച്ചറിയാം.
അനന്ത ചതുര്‍ത്ഥി 2021
എല്ലാ വര്‍ഷവും അനന്ത ചതുര്‍ഥി ആഘോഷിക്കുന്നത് ഭദ്രപദ മാസത്തിലെ ശുക്ലപക്ഷത്തിന്റെ പതിനാലാം ദിവസമാണ്. ഈ വര്‍ഷം അത് 2021 സെപ്റ്റംബര്‍ 19 ഞായറാഴ്ചയാണ്. അനന്ത ചതുര്‍ദശി ദിനത്തില്‍, ഭക്തര്‍ ശുഭസമയത്ത് അനന്തപൂജ നടത്തുന്നു.
എന്തിനാണ് അനന്ത ചതുര്‍ദശി ആഘോഷിക്കുന്നത്
മഹാവിഷ്ണു ശാന്തമായി അനന്തന്റെ ദേഹത്ത് വിശ്രമിക്കുന്നതാണ് അനന്ത ചതുര്‍ദശി നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. സന്തോഷത്തിലും ദുഖത്തിലും അമിതമായ വികാരങ്ങള്‍ പ്രകടിപ്പിക്കാതെ രണ്ട് സാഹചര്യങ്ങളിലും ഒരാള്‍ സന്തുലിതാവസ്ഥയില്‍ വേണം തുടരാന്‍. അങ്ങനെയുള്ള ഒരു വ്യക്തിക്ക് മാത്രമേ അവന്റെ യഥാര്‍ത്ഥ സ്വഭാവം തിരിച്ചറിയാന്‍ കഴിയൂ. ആത്മാവിനുള്ള ഒരു ക്ഷേത്രമായി വരുന്ന ശരീര ബോധത്തെയാണ് ഗണപതി പ്രതിനിധീകരിക്കുന്നത്. ശരീരം ഒടുവില്‍ പരമാത്മാവില്‍ അലിഞ്ഞു ചേരേണ്ടതുണ്ട്, അതിനാല്‍ അനന്ത ചതുര്‍ദശിയില്‍ ഗണേശന്‍ ജലാശയത്തില്‍ മുങ്ങുന്നു.
മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഉത്സവം മഹാരാഷ്ട്രയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് ഗണേശോത്സവം. 10 ദിവസത്തെ ഗണേശ പൂജ അനന്ത ചതുര്‍ദശി ദിനത്തോടെ അവസാനിക്കുന്നു. ഭഗവാന്‍ ഗണപതിയുടെ വിഗ്രഹങ്ങള്‍ ഘോഷയാത്രയോടെ കൊണ്ടുപോയി കടലിലോ നദിയിലോ മറ്റ് ജലാശയങ്ങളിലോ നിമഞ്ജനം ചെയ്യുന്നു. ആചാരങ്ങള്‍ പിന്തുടര്‍ന്ന് നിമഞ്ജനത്തിന് തൊട്ടുമുമ്പ് അനന്തപൂജ നടത്തുന്നു.
മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഉത്സവം മഹാരാഷ്ട്രയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് ഗണേശോത്സവം. 10 ദിവസത്തെ ഗണേശ പൂജ അനന്ത ചതുര്‍ദശി ദിനത്തോടെ അവസാനിക്കുന്നു. ഭഗവാന്‍ ഗണപതിയുടെ വിഗ്രഹങ്ങള്‍ ഘോഷയാത്രയോടെ കൊണ്ടുപോയി കടലിലോ നദിയിലോ മറ്റ് ജലാശയങ്ങളിലോ നിമഞ്ജനം ചെയ്യുന്നു. ആചാരങ്ങള്‍ പിന്തുടര്‍ന്ന് നിമഞ്ജനത്തിന് തൊട്ടുമുമ്പ് അനന്തപൂജ നടത്തുന്നു.
മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഉത്സവം മഹാരാഷ്ട്രയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് ഗണേശോത്സവം. 10 ദിവസത്തെ ഗണേശ പൂജ അനന്ത ചതുര്‍ദശി ദിനത്തോടെ അവസാനിക്കുന്നു. ഭഗവാന്‍ ഗണപതിയുടെ വിഗ്രഹങ്ങള്‍ ഘോഷയാത്രയോടെ കൊണ്ടുപോയി കടലിലോ നദിയിലോ മറ്റ് ജലാശയങ്ങളിലോ നിമഞ്ജനം ചെയ്യുന്നു. ആചാരങ്ങള്‍ പിന്തുടര്‍ന്ന് നിമഞ്ജനത്തിന് തൊട്ടുമുമ്പ് അനന്തപൂജ നടത്തുന്നു.
ജൈനമത വിശ്വാസം ആത്മീയപരമായി ജൈനര്‍ക്ക് വളരെ പ്രാധാന്യമുള്ള ദിവസമാണ് അനന്ത ചതുര്‍ദശി. കാരണം, പന്ത്രണ്ടാമത്തെ തീര്‍ത്ഥങ്കരനായ ഭഗവാന്‍ വാസുപൂജ്യ നിര്‍വാണം പ്രാപിച്ചത് അനന്ത ചദുര്‍ദശിയു ഈ ദിവസമാണ്. ദിഗംബര ജൈനര്‍ ഭദ്രപാദ മാസത്തിലെ 10 ദിവസങ്ങള്‍ 'പര്യുഷാന' പിന്തുടരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പര്യുഷാനയുടെ അവസാനത്തെ ദിവസമാണ് അനന്ത ചതുര്‍ത്ഥി. അനന്ത ചതുര്‍ത്ഥിക്ക് ശേഷമുള്ള അടുത്ത ദിവസം ക്ഷമാവാണിയാണ്. മനപ്പൂര്‍വ്വമോ അല്ലാതെയോ ചെയ്ത തെറ്റുകള്‍ക്ക് ജൈനന്മാര്‍ ക്ഷമ ചോദിക്കുന്ന ദിവസമാണിത്. അനന്ത ചതുര്‍ദശി ദിവസം ജൈന വിശ്വാസികള്‍ അവരുടെ ആചാരപരമായ പൂജകള്‍ ചെയ്യുകയും ആത്മീയതയില്‍ മുഴുകുന്നതും ചെയ്യുന്നു
അനന്ത ചതുര്‍ദശിയുടെ പ്രാധാന്യം രണ്ട് ഹൈന്ദവ ഉത്സവങ്ങളും ഒരു ജൈനമത ആഘോഷവും, അങ്ങനെ മൂന്ന് മതപരമായ ഉത്സവങ്ങള്‍ ആഘോഷിക്കുന്ന ദിനമായതിനാല്‍ അനന്ത ചതുര്‍ദശി ദിവസം വളരെ പ്രാധാന്യം നിറഞ്ഞതാണ്. ഈ ദിവസത്തിന്റെ ഊര്‍ജ്ജം വളരെ വലുതാണ്. ഇവ ഭക്തര്‍ക്ക് ദൈവാനുഗ്രഹങ്ങള്‍ നേടുന്നതിന് പ്രയോജനപ്പെടുത്താന്‍ കഴിയും. മഹാവിഷ്ണുവിനെ അനന്തശയന രൂപത്തില്‍ ഈ ദിവസം ആരാധിക്കുന്നു. പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ബോധ്യമുണ്ടെങ്കിലും, വിഷ്ണു ഭഗവാന്‍ ഉറങ്ങുന്നതുപോലെ, ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും ശാന്തത പാലിക്കാന്‍ നാം പഠിക്കേണ്ടതാണെന്ന് ഈ ദിവസം ഓര്‍മ്മപ്പെടുത്തുന്നു. മഹാവിഷ്ണുവിനെ സേവിക്കുന്ന നാഗമായ ശേഷനാഗത്തെയും ഈ ദിവസം ആരാധിക്കുന്നു. ഭക്തര്‍ ഈ ദിവസം അനന്തവ്രതം ആചരിക്കുകയും നഷ്ടപ്പെട്ട സമ്പത്ത്, സ്വത്ത്, ഭഗവാന്‍ വിഷ്ണുവിന്റെ അനുഗ്രഹം എന്നിവ വീണ്ടെടുക്കാന്‍ സഹായിക്കുന്ന പവിത്രമായ അനന്ത ദാരം എന്ന ചരട് കെട്ടുകയും ചെയ്യുന്നു. അനന്ത ചതുര്‍ത്ഥി ആചാരങ്ങള്‍ അനന്ത ദാരം എന്ന ചരട് കെട്ടുന്നതാണ് ഈ ദിവസത്തെ പ്രധാന ആചാരം. ഇത് യഥാര്‍ത്ഥത്തില്‍ പതിനാല് ത്രെഡുകളുള്ള ഒരു കോട്ടണ്‍ ബാന്‍ഡാണ്, കൂടാതെ ത്രെഡ് ബാന്‍ഡിന്റെ പ്രത്യേക സ്ഥലങ്ങളില്‍ പതിനാല് കെട്ടുകളുമുണ്ട്. സ്ത്രീകള്‍ അനന്ത ദാരം ഇടതു കൈയിലും പുരുഷന്മാര്‍ വലതുവശത്തും കെട്ടുന്നു. 14 കെട്ടുകള്‍ മനുഷ്യശരീരത്തിലെ 14 ഗ്രന്ഥികളാണെന്ന് പറയപ്പെടുന്നു. ഈ ശുഭദിനത്തില്‍, അനന്തപൂജയ്ക്ക് ശേഷം ഭക്തര്‍ അനന്ത ദാരം കെട്ടിയാല്‍ അത് മഹാവിഷ്ണുവിന്റെ ഊര്‍ജ്ജത്തെ ആകര്‍ഷിക്കുമെന്ന് പറയുന്നു. Most read:ഹിന്ദുമതം; നിങ്ങള്‍ക്കറിയാത്ത വസ്തുതകള്‍ മഹാവിഷ്ണു ആരാധന ഈ ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ മുഴുവന്‍ സമയവും വ്രത വിധി പിന്തുടര്‍ന്ന് ഒരാള്‍ക്ക് അനന്തവ്രതം ആചരിക്കാം. ഇത് സാധ്യമല്ലെങ്കില്‍, ആ ദിവസം ഒരുനേരം പഴങ്ങള്‍ കഴിച്ച് വ്രതമെടുക്കാം. എന്നിരുന്നാലും, മഹാവിഷ്ണുവിന്റെ അനുഗ്രഹത്തിനായ ഭക്തര്‍ ഈ ദിനം പൂര്‍ണ ഉപവാസം അനുഷ്ഠിക്കുന്നു. ഭക്തര്‍ മഹാവിഷ്ണുവിന്റെയോ ശ്രീകൃഷ്ണന്റെയോ ക്ഷേത്രം സന്ദര്‍ശിച്ച് പ്രാര്‍ത്ഥനയും അനന്തപൂജയും നടത്തുന്നു. ഇത് സാധ്യമല്ലെങ്കില്‍ നിങ്ങള്‍ക്ക് രാവിലെ വീട്ടില്‍ തന്നെ പ്രാര്‍ത്ഥന നടത്താം. മഹാവിഷ്ണുവിന്റെ വിഗ്രഹത്തെ ചന്ദനപ്പൊടി, പൂക്കള്‍, പഴങ്ങള്‍ എന്നിവ ഉപയോഗിച്ച് പൂജിക്കണം. വിഷ്ണു സഹസ്രനാം അനന്ത ചതുര്‍ദശി ദിനത്തില്‍ വ്രതമെടുക്കുന്നവര്‍ ഒരു ശാന്തമായ മുറിയിലിരുന്ന് 'ഓം നമോ ഭഗവതേ വാസുദേവായ' മന്ത്രം ചൊല്ലുക. ഭക്തര്‍ക്ക് ഈ ദിവസം ഒരു തുളസിമാല കൈയിലെടുത്ത് 'ഹരേ കൃഷ്ണ' മഹാമന്ത്രവും ജപിക്കാം. ഭഗവാന്‍ വിഷ്ണുവിന് പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും വിഷ്ണു സഹസ്രനാമം ജപിക്കുകയും ചെയ്യുക. ഇത് ജപിക്കുന്നത് മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിക്കാന്‍ സഹായിക്കും.
രുദ്രാക്ഷം ഈ പുണ്യദിനത്തില്‍, ഭക്തര്‍ക്ക് പത്ത് മുഖം, പത്തൊന്‍പത് മുഖം എന്നിങ്ങനെയുള്ള രുദ്രാക്ഷവും ധരിക്കാം. കാരണം അവരെ ഭരിക്കുന്നത് കൃഷ്ണനും നാരായണനുമാണ്. ഈ ദിവസം ഈ രുദ്രാക്ഷം ധരിക്കുന്നത് ഒരാളുടെ ആന്തരികത ശുദ്ധീകരിക്കുകയും ഇച്ഛാശക്തിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അവ ഒരാളുടെ ശരീരത്തില്‍ ഒരു കവചം പോലെ പ്രവര്‍ത്തിക്കുന്നു, ധരിക്കുന്നയാള്‍ക്ക് നെഗറ്റീവ് എനര്‍ജികള്‍, കണ്ണേറ്, മാനസിക സംഘര്‍ഷങ്ങള്‍ എന്നിവയില്‍ നിന്ന് വളരെയധികം സംരക്ഷണം ലഭിക്കും. വസ്ത്രങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍, കുടകള്‍, വെള്ളം നിറച്ച പാത്രങ്ങള്‍, മറ്റേതെങ്കിലും വസ്തുക്കള്‍ എന്നിവ ബ്രാഹ്‌മണര്‍ക്ക് ദാനം ചെയ്യുന്നതും അനന്ത ചതുര്‍ദശി പൂജാവിധിയുടെ ഭാഗമാണ്